ന്യൂഡല്‍ഹി: രാജ്യത്ത് 137 പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് വൈറസ് രണ്ടാം ഘട്ടത്തിലേക്ക് കടന്നുവെന്ന് ഐസിഎംആര്‍ അറിയിച്ചു. മൂന്ന് പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്.
അതേസമയം കൊവിഡ് വൈറസ് രണ്ടാംഘട്ടത്തില്‍ നിന്നും മൂന്നാംഘട്ടത്തിലേക്ക് കടന്നാല്‍ നിയന്ത്രിക്കാനാകാത്ത സാഹചര്യമുണ്ടാകുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. വൈറസ് മൂന്നാം ഘട്ടത്തിലേക്ക് എത്താതിരിക്കാന്‍ കൂടുതല്‍ കരുതല്‍ വേണമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പനി, ചുമ, ജലദോഷം പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ സ്വയം ചികിത്സ നല്‍കാതെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ ചികിത്സക്ക് വിധേയരാകണമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. അതേസമയം വൈറസ് പടരുന്ന സാഹചര്യത്തില്‍ മലേഷ്യ, ഫിലിപ്പീന്‍സ്, അഫ്ഗാനിസ്ഥാന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post