ന്യൂഡല്‍ഹി: ലോകത്തെ ഭീതിയിലാഴ്ത്തി കൊവിഡ് മരണ നിരക്ക്. കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ലോകവ്യാപകമായി ഇന്ന് മാത്രം മരിച്ചത് 330 പേരാണ്. ചൈനയ്ക്ക് ശേഷം രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റലിയിലെ മരണ സംഖ്യ കൂടാതെയാണ് 324 മരണങ്ങള്. ഇറ്റലിയിലെ മരണ നിരക്ക് പുറത്ത് വന്നിട്ടില്ല. സ്പെയിനില്‍ കൊവിഡ് മൂലം ഇന്ന് മാത്രം മരണപ്പെട്ടത് 155 പേരാണ്.
സ്പെയിനില്‍ 1236 പേരില്‍ ഇന്ന് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇറാനില്‍ 135 പേരും മരണപ്പെട്ടു.അമേരിക്കയില്‍ ഇന്ന് ഏഴ് പേര് മരണപ്പെട്ടു. ഇതോടെ അമേരിക്കയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 93 ആയി. ചൈനയില്‍ ഇന്ന് 13 പേരും മരിച്ചു. ഇന്ത്യയില്‍ ഇന്ന് ഒരാളും മരണപ്പെട്ടു. മഹാരാഷ്ട്രയില്‍ 64 കാരനാണ് ഇന്ന് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3 ആയി ഉയര്‍ന്നു.
ലോകവ്യാപകമായി കൊറോണ വൈറസിനെ തുടര്‍ന്ന് 7477 ആളുകള്‍ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്. 186678 പേരിലാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 80836 സുഖം പ്രാപിച്ചു.
Discussion about this post