ദുബായ്: വിദേശത്തുള്ള എല്ലാ പൗരന്മാരും ഉടൻ യുഎഇയിലേക്ക് മടങ്ങി എത്തണമെന്ന് നിർദേശം. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കൂടുതൽ യാത്രാ ബുദ്ധിമുട്ടുകളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് സർക്കാർ നിർദേശമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അതേസമയം, വിദേശ രാജ്യങ്ങളിൽ ചികിത്സയിൽ കഴിയുന്നവരും വിദ്യാർത്ഥികളും അതാത് രാജ്യങ്ങളിലെ എംബസികളെ ബന്ധപ്പെടുകയോ 800444444 എന്ന നമ്പറിൽ വിളിക്കുകയോ വേണമെന്നും മന്ത്രാലയം നിർദേശിക്കുന്നു.
അടിയന്തര ഘട്ടങ്ങളിൽ ആശയവിനിമയം സുഗമമാക്കുന്നതിന് വിദേശത്തുള്ള യുഎഇ പൗരന്മാർ വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റായ www.mofaic.go.ae വഴി രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യമന്ത്രാലയ അധികൃതർ അറിയിച്ചു.
Discussion about this post