കുവൈറ്റ് സിറ്റി: സാമൂഹ്യമാധ്യമങ്ങളിലൂടെ മലയാളികള്‍ക്ക് നേരത്തെ തന്നെ സുപരിചിതയാണ് ടെലിവിഷന്‍ അവതാരകയായ മറിയം അല്‍ ഖബന്ദി. കുവൈറ്റ് ടെലിവിഷനിലെ കാലാവസ്ഥാ അവതാരകയായ മറിയം അല്‍ ഖബന്ദിയുടെ മലയാളത്തിലുള്ള കൊറോണ ബോധവല്‍ക്കരണ പരിപാടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധേയമാകുന്നത്.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് കോഴിക്കോടന്‍ ശൈലിയിലാണ് മറിയം ബോധവല്‍ക്കരണം നടത്തുന്നത്. വളരെ ലളിതമായ ഭാഷയിലാണ് മറിയം ജനങ്ങളുമായി ആശയം പങ്കുവെയ്ക്കുന്നത്. കോഴിക്കോട്ടുകാരിയായ ഉമ്മയില്‍നിന്നാണ് മറിയം അല്‍ ഖബന്ദി മലയാളം പഠിച്ചത്.
1982ലാണ് അബ്ദുല്ല മുഹമ്മദ് അല്‍ ഖബന്ദി കോഴിക്കോട് സ്വദേശിനി അയിഷാബിയെ വിവാഹം ചെയ്തത്. മറിയത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. മറിയം അല്‍ ഖബന്ദി തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ നേരത്തെയും നിരവധി മലയാളം വീഡിയോകള്‍ പങ്കുവെച്ചിട്ടുണ്ട്.
Discussion about this post