കോട്ടയം: കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ പരിശോധനയ്ക്ക് തയ്യാറാകാതെ ബസിൽ സഞ്ചരിക്കുകയായിരുന്ന സ്പെയിൻ പൗരന്മാരെ പോലീസ് തടഞ്ഞ് കസ്റ്റഡിയിൽ എടുത്തു. കോട്ടയം കുറവിലങ്ങാട് വെച്ചാണ് പോലീസ് സ്പെയിൻ പൗരന്മാരെ തടഞ്ഞത്.
പിന്നീട് ഇവരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ആംബുലൻസിൽ ആശുപത്രിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയരാക്കി. പ്രാഥമിക പരിശോധനയിൽ ഇവർക്ക് കോവിഡ് ലക്ഷണങ്ങളില്ലെന്നാണ് വിവരം.
ജനുവരി 15ഓടെ കേരളത്തിലെത്തി എന്നാണ് ഇവർ പോലീസിനോടും ആരോഗ്യ ഉദ്യോഗസ്ഥരോടും പറയുന്നത്. പരിശോധനയ്ക്കായി എത്താൻ നിർദേശിച്ചിട്ടും തയ്യാറാകാതെ മൂന്നാറിലേക്ക് കെഎസ്ആർടിസിയിൽ പോകുമ്പോഴാണ് പോലീസെത്തി ഇവരെ ബസിൽ നിന്ന് ഇറക്കി കൊണ്ടുപോയത്.
Discussion about this post