കോട്ടയം: കോട്ടയം പള്ളിക്കത്തോട്ടെ തോക്ക് കൈവശം വെച്ച കേസിലെ പ്രതിയായ ബിജെപി പ്രവർത്തകനെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കും. തോക്ക് കേസ് പ്രതി കെഎൻ വിജയനെ സ്ഥാനാർത്ഥിയാക്കുമെന്ന് കോട്ടയം ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവാണ് അറിയിച്ചത്.
നേരത്തെ, പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജെപി പ്രവർത്തകനായ കെഎൻ വിജയന്റെ കയ്യിൽ നിന്നും പോലീസ് തോക്ക് കണ്ടെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ തോക്ക് നിർമ്മാണ സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിക്കുകയും അന്വേഷണത്തിൽ പത്തോളം തോക്കുകൾ പള്ളിക്കത്തോട് പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കേസിൽ ആറോളം പേരാണ് ഇതുവരെ അറസ്റ്റിലായത്.
എന്നാൽ, കെഎൻ വിജയനെ സിപിഎം കള്ളകേസിൽ കുടുക്കാൻ ശ്രമിച്ചതാണെന്നും, എൻഐഎ അന്വേഷിച്ചാലും കുഴപ്പമില്ലെന്നുമാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ വാദം.
Discussion about this post