ചെറുതോണി: ഇടുക്കിയില്‍ വീണ്ടും ഭൂചലനം. ഇടുക്കി രാജകുമാരി മേഖലയിലാണ് ഇന്ന് നേരിയ ഭൂചലനം ഉണ്ടായത്. തുടര്‍ച്ചയായ ചലനങ്ങളുടെ ആശങ്ക വിട്ടുമാറും മുന്‍പാണ് ഇടുക്കിയില്‍ വീണ്ടും ഭൂചലനം രേഖപ്പെടുത്തിയത്. ഇന്നലെ ജില്ലയുടെ വിവിധയിങ്ങളിലായി 13 നേരിയ ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്.
കട്ടപ്പന, നെടുങ്കണ്ടം, കുമളി, രാജാക്കാട്, രാജകുമാരി, വാഗമണ്‍ മേഖലകളിലാണു ഇന്നലെ ചലനം ഉണ്ടായത്. നെടുങ്കണ്ടം മേഖലയില്‍ മാത്രം 5 വീടുകളുടെ ഭിത്തികളില്‍ വിള്ളലുണ്ടായി. ചോറ്റുപാറയിലെ ഭൂകമ്പമാപന കേന്ദ്രത്തിന്റെ ഭിത്തിയിലും വിള്ളല്‍ ഉണ്ടായി.
ഇന്നലെ രാവിലെ 9.46 ന് റിക്ടര്‍ സ്കെയിലില്‍ 2.8 രേഖപ്പെടുത്തിയ ചലനമാണ് ഏറ്റവും തീവ്രതയേറിയത്. ഇത് 70 സെക്കന്‍ഡ് നേരം നീണ്ടു നിന്നു.
ഇടുക്കി അണക്കെട്ടില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം അകലത്തിലാണ് ഏറ്റവും തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
Discussion about this post