തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. കളക്ടര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റൂട്ട് മാപ്പ് പുറത്തുവിട്ടത്. രോഗബാധ സ്ഥിരീകരിക്കപ്പെട്ടയാള്‍ പൊതുജനങ്ങളുമായി സമ്പര്‍ക്കം ഉണ്ടാകുന്ന രീതിയില്‍ നഗരങ്ങളിലൂടെ യാത്ര ചെയ്തിട്ടുണ്ടെന്നാണ് റൂട്ട് മാപ്പില്‍ നിന്ന് വ്യക്തമാവുന്നത്.
നിശ്ചിത സമയത്ത് ആ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആരോഗ്യവിഭാഗത്തിന്റെ സ്ക്രീനിംഗില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യമുള്ളവര്‍ 0471 -2466828,
0471-2730045, 0471-2730067 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും കളക്ടര്‍ വ്യക്തമാക്കി. നിലവില്‍ രണ്ട് പേര്‍ക്കാണ് തിരുവനന്തപുരത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post