കേരളം കൊവിഡ് 19 വൈറസ് ഭീതിയിലാണിപ്പോള്‍. വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പൊതു പരിപാടികളും ആഘോഷങ്ങളുമൊക്കെ മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി തന്റെ വിവാഹ ആഘോഷങ്ങള്‍ മാറ്റിവെച്ചിരിക്കുകയാണ്. താരം തന്നെയാണ് ഈ കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
വിവാഹം ചടങ്ങ് മാത്രമായി നടത്തുമെന്നും ആഘോഷങ്ങള്‍ മാറ്റിവെച്ചിരിക്കുകയാണെന്നുമാണ് താരം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയത്.സാഹചര്യങ്ങള്‍ ശാന്തമായതിന് ശേഷം ആഘോഷപരിപാടികള്‍ നടത്തുമെന്നും താരം കുറിച്ചു. ഏപ്രില്‍ അഞ്ചിനാണ് ഉത്തരയുടെ വിവാഹം.
‘കൊറോണ വൈറസ് ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ വിവാഹാഘോഷങ്ങള്‍ മാറ്റിവയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. സാഹചര്യങ്ങള്‍ ശാന്തമായ ശേഷം ആഘോഷങ്ങള്‍ നടത്തും. കല്യാണത്തിന് പങ്കെടുക്കുന്നതിനായി ടിക്കറ്റ് അടക്കം ബുക്ക് ചെയ്ത് തയ്യാറായി നില്ക്കുന്നവരോട് ക്ഷമ ചോദിക്കുന്നു. നിശ്ചയിച്ച ദിവസം ക്ഷേത്രത്തില്‍ വെച്ച് താലികെട്ട് മാത്രം നടത്തും. എല്ലാവരും സുരക്ഷിതരായി ഇരിക്കണം. ശ്രദ്ധയോടെ ആരോഗ്യം പരിപാലിക്കണം’ എന്നാണ് ഉത്തര ഫേസ്ബുക്കില്‍ കുറിച്ചത്.
Discussion about this post