റിയാദ്: സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയില്‍ മലയാളി മരിച്ചു. ഹൃദയാഘാതം മൂലമാണ് മലപ്പുറം വള്ളിക്കുന്ന് സ്വദേശി പട്ടയില്‍ കല്ലുവളപ്പില്‍ അരവിന്ദനാണ് (61) മരിച്ചത്. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ ജീവന് രക്ഷിക്കാനായില്ല.
നവോദയ സാംസ്കാരിക വേദി മുബാറസ് ഏരിയയിലെ മഹാസിന്‍ യൂണിറ്റ് അംഗവും മുന്‍ സെക്രട്ടറിയുമായിരുന്നു അരവിന്ദന്. അല്‍ഹസയില്‍ നിര്‍മ്മാണ മേഖലയില്‍ 30 വര്‍ഷത്തോളമായി ജോലി ചെയ്യുകയായിരുന്നു.
മൂന്ന് വര്‍ഷത്തോളമായി കമ്പനി പൂട്ടിയതിനാല്‍ താമസരേഖ പുതുക്കിയിരുന്നില്ല. ഭാര്യ: സുമതി. മക്കള്‍: അനുശ്രീ, അശ്വിന്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നവോദയ സാമൂഹിക ക്ഷേമ വിഭാഗം നേതൃത്വം നല്‍കുന്നുണ്ട്.
Discussion about this post