തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിലെ കൂടുതല്‍ അന്വേഷണം വീണ്ടും വാര്‍ത്തയ്ക്ക് ചൂടുപിടിപ്പിക്കുകയാണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്നുമാണ് പിതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, അപകടം നടന്നയുടനെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയത് കെഎസ്ആര്‍ടിസി ഡ്രൈവറാണ്. കെഎസ്ആര്‍ടിസി പൊന്നാനി ഡിപ്പോയിലെ ഡ്രൈവര്‍ ആണ് സി അജി.
രക്ഷാപ്രവര്‍ത്തനം നടത്തിയ അജിയെ കുറിച്ചുള്ള കുറിപ്പാണ് സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്. ഡ്യൂട്ടിയിലാണെന്നുപോലും ഓര്‍ക്കാതെ അപകടത്തില്‍പ്പെട്ട വാഹനത്തിലുള്ളവരെ പുറത്തെടുത്ത് ആംബുലന്‍സില്‍ കയറ്റിവിട്ട് ചോരപുരണ്ട യൂണിഫോമുമായി വീണ്ടും യാത്ര തുടര്‍ന്നു.
ഐ ലൗവ് മൈ കെഎസ്ആര്‍ടിസി എന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കുറിപ്പിങ്ങനെ:
ബാലഭാസ്കറെ രക്ഷിക്കാന്‍ ആദ്യം ഓടിയെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍…
സി അജി, പൊന്നാനി ഡിപ്പോയിലെ ഡ്രൈവര്‍……. അസമയം…. വിജനമായ റോഡ്…. ബസ്സിലുള്ള യാത്രക്കാര്‍ പോലും നല്ല ഉറക്കം… വെളുപ്പിന് 3.30 കഴിഞ്ഞിട്ടുണ്ടാവും … ആറ്റിങ്ങല്‍ മുതല്‍ മുന്നില്‍ പോയി കൊണ്ടിരിക്കുന്ന…. ഇന്നോവ പള്ളിപ്പുറം കഴിഞ്ഞപ്പോള്‍ പെട്ടന്ന് വലത് വശത്തേക്ക് തിരിഞ്ഞ് പോയി മരത്തില്‍ ഇടിക്കുകയായിരുന്നു… അത് അവഗണിച്ച് പോകാന്‍ അജിക്ക് സാധിക്കുമായിരുന്നില്ല…. ഡ്യൂട്ടിയിലാണ് എന്നു പോലും മറന്ന് ബസ്സ് ഒതുക്കി… ഓടി കാറിനടത്തു എത്തി…… പുറകെ വന്ന മാരുതി 800 തടഞ്ഞ് നിര്‍ത്തി …… അതില്‍ നിന്ന് വീല്‍ സ്റ്റാന്‍ഡ് വാങ്ങി ചില്ല് തല്ലിപ്പൊട്ടിച്ചാണ്…. ബാല ഭാസ്ക്കറേയും കുടുംബത്തേയും പുറത്ത് എടുത്തത്…. ആദ്യം മോളെയാണ് എടുത്തത്….. ഇതിനിടയില്‍ ബസ്സിലെ 22 യാത്രക്കാരും കണ്ടക്ടറും അജിക്കൊപ്പം നിന്നും…… ആരും അറച്ച് നില്ക്കുന്ന സമയത്തും …. ഡ്യൂട്ടിയില്‍ ആണന്ന് പോലും മറന്ന അജിയുടെ ഇടപെടല്‍ ആണ് രണ്ട് ജീവനുകള്‍ എങ്കിലും രക്ഷിക്കാനായത്….. കാറില്‍ നിന്ന് ഇറക്കി പോലീസില്‍ അറിയിച്ച് എല്ലാവരേയും ആംബുലന്‍സില്‍ കയറ്റി വിട്ട്…. ചോര പുരണ്ട യൂണിഫോമുമായി… അജി വീണ്ടും ഡ്യൂട്ടി തുടങ്ങി 22 യാത്രക്കാരുമായി….
Discussion about this post