തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 പടരുന്നത് തടയാൻ അതിസാഹസികമായ നടപടികളാണ് സംസ്ഥാനം കൈക്കൊള്ളുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തിൽ കോവിഡ് രോഗം മൂലമുള്ള മരണസാധ്യത തള്ളിക്കളയാനാകില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി.
അതേസമയം, കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. ഹൃദ്രോഗിയായ ആൾക്ക് കൊറോണയും പിടിപെട്ടതാണ് സ്ഥിതി ഗുരുതരമാക്കിയിരിക്കുനന്ത്. അതേസമയം, രോഗം സ്ഥിരീകരിച്ച മറ്റുള്ളവരുടെ നില തൃപ്തികരമാണ്. പത്തനംതിട്ടയിൽ പരിശോധനക്കയച്ച 12 പേരുടെ സാമ്പിളുകളുടെ ഫലം വൈകീട്ടോടെ ലഭിക്കും.
നിലവിൽ സാമ്പിൾ ആലപ്പുഴയിലേക്കാണ് അയക്കുന്നത്. രണ്ട് മെഡിക്കൽ കോളജുകൾക്ക് കൂടി പരിശോധനക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിനാൽ ഇനി പരിശോധന ഫലം വേഗത്തിലാവും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന പലരും മാർഗ നിർദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.
Discussion about this post