കൊല്ലം: കൊല്ലം ജില്ലയില്‍ കൊവിഡ് 19 നിരീക്ഷണത്തിലുണ്ടായിരുന്ന ആറ് പേരുടെ ഫലം നെഗറ്റീവ്. പത്തനംതിട്ടയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച റാന്നി സ്വദേശികള്‍ സന്ദര്‍ശിച്ച പുനലൂരിലെ വീട്ടുകാര്‍ക്ക് ഉള്‍പ്പടെയാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. നിലവില്‍ എട്ട് പേരാണ് കൊല്ലത്ത് ഐസോലേഷന് വാര്‍ഡില്‍ നിരീക്ഷണത്തില്‍ ഉള്ളത്.
കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ആറു പേരുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ നെഗറ്റീവ് ആയിരിക്കുന്നത്. ഇതില്‍ അഞ്ചുപേര്‍ വൈറസ് ബാധ സ്ഥിരീകരിച്ച റാന്നി സ്വദേശികളുമായി അടുത്ത് ഇടപഴകിയവരാണ്.
ഞായറാഴ്ച മുതല്‍ ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ആശുപത്രിയില്‍ നിന്നും ഇവര്‍ തിരികെ മടങ്ങിയെങ്കിലും വീട്ടിലും നിരീക്ഷണത്തില്‍ തുടരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. സംസ്ഥാനത്ത് നിലവില്‍ പതിനാല് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post