അയോധ്യ: അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്ന തീയതി അടുത്ത വര്‍ഷം പ്രഖ്യാപിക്കുമെന്ന് നിര്‍മ്മോഹി അഖാരയിലെ രാംജി ദാസ്. 2019ല്‍ പ്രയാഗ്രാജില് നടക്കുന്ന കുംഭമേളയില്വച്ച് തീയതി പ്രഖ്യാപനമുണ്ടാകുമെന്ന് രാംജി ദാസ് വ്യക്തമാക്കി. രാമക്ഷേത്ര നിര്‍മ്മാണത്തിന് കേന്ദ്രം ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് അയോധ്യയില്‍ സംഘടിപ്പിച്ച ധര്‍മ്മസഭയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ജനുവരി 15നാണ് കുംഭമേള ആരംഭിക്കുന്നത്.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഇനി വെറും ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമേ വേണ്ടതുള്ളൂവെന്നും അതുവരെ, എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
‘കോടതി തീരുമാനത്തെയും നടപടികളെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയിലും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിലും ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. രാമക്ഷേത്ര നിര്‍മ്മാണത്തിന് വഴിയൊരുക്കാന്‍ അഭ്യര്‍ഥിക്കുന്നു’, രാമജന്മഭൂമി ന്യാസിന്റെ അദ്ധ്യക്ഷന്‍ നൃത്യ ഗോപാല്‍ദാസ് പറഞ്ഞു.
Discussion about this post