പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച റാന്നി സ്വദേശികളുടെ സഞ്ചാരപാത ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അധികൃതര്‍ ഈ സഞ്ചാരപാത പുറത്തുവിട്ടത്.
വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ സന്ദര്‍ശിച്ച സമയത്ത് അതാത് സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ ശ്രദ്ധിക്കണമെന്നും പ്രസ്തുത സമയത്ത് അവിടെ ഉണ്ടായിരുന്നവര്‍ 9188297118, 9188294118 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നുമാണ് അറിയിപ്പിലുള്ളത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച എഴു വ്യക്തികള്‍ 2020 ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് 6 വരെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള പൊതുസ്ഥലങ്ങള്‍, അവിടെ അവര്‍ ചിലവഴിച്ച സമയം എന്നീ കാര്യങ്ങളാണ് ഈ ഫ്ളോ ചാര്‍ട്ടിലൂടെ പ്രസിദ്ധീകരിക്കുന്നത്.
നിശ്ചിത തീയതിയില്‍ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്കീനിംഗില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ ഫ്ലോ ചാര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തുന്നത്.
അവര്‍ക്ക് ബന്ധപ്പെടുവാന്‍ 9188297118, 9188294118 എന്നീ നമ്പറുകളും നല്കുന്നു. ഇതില്‍ വലിയ വിഭാഗം ആളുകളെ ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കാണും. ചില ആളുകളെങ്കിലും നിര്‍ഭാഗ്യവശാല്‍ ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ വന്നിട്ടുണ്ടാകും. അത്തരം ആളുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനാണ് ഫോണില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ഥിക്കുന്നത്. എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
പേഷ്യന്റ് കോഡ്: പി 1 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചുപേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ്(രണ്ടു പേജ്). പേഷ്യന്റ് കോഡ്: പി 2 ക്ലസ്റ്ററില്‍ ഉള്‍പ്പെട്ടത് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മാര്‍ച്ച് 10ന് രോഗം സ്ഥിരീകരിച്ച രണ്ടു പേര് സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ്.
Discussion about this post