ജയ്പൂര്‍: രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സര്‍ജിക്കല്‍ സ്ട്രൈക്കില്‍ രാജ്യം അഭിമാനിക്കുകയാണെന്ന് മോഡി വീണ്ടും അവകാശപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് ഇതിനെ ചോദ്യം ചെയ്യുകയാണ്.
സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വീഡിയോ തെളിവുകളാണ് അവര്‍ ആവശ്യപ്പെടുന്നത്. അതിന് സൈനികര്‍ ക്യാമറയും വഹിച്ചുകൊണ്ടാണോ ഏറ്റുമുട്ടലിന് പോകുന്നതെന്നും മോഡി പരിഹസിച്ചു.
ഭീകരര്‍ക്കും മാവോയിസ്റ്റുകള്‍ക്കും അവരുടെ ഭാഷയില്‍ മറുപടി നല്‍കുകയാണ് സൈന്യം ചെയ്യുന്നത്. മുംബൈ ഭീകരാക്രമണം രാജ്യം മറക്കില്ലെന്നും മോഡി പറഞ്ഞു. രാജസ്ഥാനിലെ ഭില്‍വാരയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് മോഡി പ്രതിപക്ഷത്തിനെതിരെ വാളെടുത്തത്.
Discussion about this post