റാന്നി: കേരളത്തിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ്. പത്തനംതിട്ടയിലെ അഞ്ചുപേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിലെ ക്രമീകരണങ്ങൾ വിലയിരുത്താൻ വൈകീട്ടോടെ ആരോഗ്യമന്ത്രി പത്തനംതിട്ടയിൽ എത്തും. കളക്ടറേറ്റിൽ അടിയന്തരയോഗം ചേരും. പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ പൊതുപരിപാടികൾ റദ്ദാക്കി. മതപരമായ കൂടിച്ചേരലുകൾ ഒഴിവാക്കാനും കളക്ടർ നിർദേശം നൽകി.
പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. രോഗ പ്രതിരോധ മുൻകരുതൽ പ്രവർത്തനങ്ങൾ ആരോഗ്യ പ്രവർത്തകർ ഊർജ്ജിതമാക്കി. റാന്നിയിൽ പൊതുവിതരണ കേന്ദ്രങ്ങളിലെ ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പകരം സംവിധാനം ഏർപ്പെടുത്തും. പത്തനംതിട്ടയിൽ പഞ്ചായത്ത് തല വികസന സെമിനാർ മാറ്റിവെക്കാനും തീരുമാനമായി. പത്തനംതിട്ട കൊവിഡ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 04682228220 ആണ് നമ്പർ. ആരോഗ്യസംബന്ധമായ അറിവുകൾക്കും അറിയിപ്പുകൾക്കും പൊതുജനങ്ങൾക്കും ഈനമ്പറിൽ ബന്ധപ്പെടാം.
കൊറോണ സ്ഥിരീകരിച്ചവരുടെ ഇടവകയിൽ അടക്കം റാന്നിയിലെ മൂന്ന് പള്ളികളിൽ ഞായറാഴ്ച പ്രാർത്ഥന ഒഴിവാക്കി. മതപരമായ ഒത്തുകൂടലുകളിൽ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടവും നിർദ്ദേശിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മാർച്ച് 13 മുതൽ 16 വരെ അണക്കര മരിയൻ ധ്യാനകേന്ദ്ര ത്തിന്റെ നേതൃത്വത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന പത്തനംതിട്ട കാതലിക് കൺവൻഷനും മാറ്റി വച്ചു. രൂപതാദ്ധ്യക്ഷൻ ബിഷപ് സാമുവൽ മാർ ഐറേനിയോസ് ആണ് ഇക്കാര്യം അറിയിച്ചത്.
Discussion about this post