റോം: വത്തിക്കാന്‍ സിറ്റിയില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വത്തിക്കാന്‍ അതീവ ജാഗ്രതയിലാണ്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയടക്കമുള്ള ചടങ്ങുകള്‍ വീഡിയോ വഴിയാക്കിയിരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
എല്ലാ ഞായറാഴ്ചയും സെന്റ്. പീറ്റേഴ്സ് സ്ക്വയറിന്റെ ജനാലയില്‍ കൂടിയായിരുന്നു പോപ്പ് പ്രാര്‍ത്ഥന നടത്തിയിരുന്നത്. എന്നാല്‍ വിശ്വാസികള്‍ സംഘടിക്കുന്നത് ഒഴിവാക്കാനായി എല്ലാ പൊതുപരിപാടികളും മാര്‍പ്പാപ്പ ഒഴിവാക്കി.
കൊറോണയുടെ പശ്ചാത്തലത്തില്‍ ലെന്റ് റിട്രീറ്റ് ഉള്‍പ്പെടെയുള്ള പ്രാര്‍ത്ഥനകളും വിശുദ്ധകര്‍മ്മങ്ങളും വീഡിയോ ആയി ചിത്രീകരിക്കും. പ്രാര്‍ത്ഥനകള്‍ വത്തിക്കാന്‍ സ്ക്വയറിലടക്കം വലിയ സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. മാര്‍ച്ച് 15 വരെയുള്ള നിത്യകുര്‍ബാനകളും ഒഴിവാക്കിയിരിക്കുകയാണ്.
Discussion about this post