അബുദാബി: യുഎഇയെ ആശങ്കയിലാക്കി കൊവിഡ് 19 വൈറസ്. ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ യുഎഇയില്‍ വൈറസ് ബാധിതരുടെ എണ്ണം 45 ആയി. അതേസമയം വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ സുഖം പ്രാപിച്ചു.
വൈറസ് ബാധിതരായിരുന്ന 38കാരനും പത്ത് വയസുള്ള ഒരു കുട്ടിയുമാണ് ഇപ്പോള്‍ സുഖം പ്രാപിച്ചിരിക്കുന്നത്. ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സുഖം പ്രാപിച്ച ഇരുവരും യുഎഇയില്‍ ആദ്യമായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ചൈനീസ് കുടുംബത്തിലെ അംഗങ്ങളാണ്.
യുഎഇയില്‍ തായ്‌ലന്റ്, ചൈന, മൊറോക്കോ, ഇന്ത്യ, സൗദി അറേബ്യ, എത്യോപ്യ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പതിനഞ്ച് പേര്‍ക്കാണ് ഇപ്പോള്‍ പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരെല്ലാവരും വിദേശത്ത് നിന്ന് തിരിച്ചെത്തിയവരായിരുന്നു. വിമാനത്താവളത്തിലെ പരിശോധനകളില്‍ രോഗലക്ഷണങ്ങള്‍ കണ്ട് വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും മതിയായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post