മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ചാക്കോച്ചന്. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് താരത്തിന് കുഞ്ഞ് പിറന്നത്. ഇസഹാക് ബോബന് കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര്. ‘ഇസ’ എന്ന് വിളിക്കുന്ന കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും ചാക്കോച്ചനും ഭാര്യ പ്രിയയും സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
അത്തരത്തില്‍ പ്രിയ പങ്കുവെച്ച ഇസയുടെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇസയെ കാണാന്‍ വീട്ടിലെത്തിയ അതിഥികള്‍ക്കൊപ്പമുള്ള ചിത്രമാണ് പ്രിയ പങ്കുവെച്ചത്. അതിഥികള്‍ വേറെയാരുമല്ല, ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാലും നസ്രിയയുമാണ് ഇസയെ കാണാന്‍ എത്തിയത്. ഇവര്‍ക്കൊപ്പമുള്ള ചിത്രമാണ് പ്രിയ പങ്കുവെച്ചത്.
ദുല്‍ഖറിന്റെ മകള്‍ കുഞ്ഞുമറിയത്തിന്റെ നച്ചുമാമിയാണ് നസ്രിയയെന്ന് ദുല്‍ഖര്‍ പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇസ കുഞ്ഞിനും നസ്രിയ നച്ചുമാമിയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഒരു ആണ്‍കുഞ്ഞ് പിറന്നത്.
Discussion about this post