തിരുവനന്തപുരം: പികെ ശശി എംഎല്‍എയ്ക്കെതിരെ സിപിഎം സ്വീകരിച്ച നടപടി കൂടിപ്പോയി ഇനി തിരിച്ചുവരവ് മന്ത്രിയായിട്ടാവും പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ ജയശങ്കര്‍ രംഗത്തെത്ത്. പണ്ട് വിവാദ പരാമര്‍ശത്തിന്റെ പേരില്‍ എംഎം മണിയെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തെ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരികയാണ് ചെയ്തിരിക്കുന്നത്. ഇത് തന്നെ ശശിയുടെ കാര്യത്തിലും പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിവൈഫ്ഐ വനിതാ നേതാവ് പരാതിയില്‍ കഴമ്പില്ലെന്നും ആരോപണം തെളിയിക്കാനായില്ലെന്നും എന്നാല്‍ ഫോണിലൂടെ അപമര്യാദയായി പെരുമാറിയത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ചൂണ്ടിക്കാട്ടിയാണ് ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.
അതേസമയം ദൈവവും വിശ്വാസവും ഇല്ലെന്ന് വാദിക്കുന്ന സിപിഎം സ്ത്രീകള്‍ക്ക് നല്കുന്ന പരിഗണന എന്താണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്ന് ജയശങ്കര്‍ കളിയാക്കി. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഡിവൈഎഫ്ഐ പോലൊരു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ആകില്ലെന്ന സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post