നോയിഡ: രാജ്യത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്ഥിതി ചെയ്യുന്ന പേടിഎം ഓഫീസിലെ ജീവനക്കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് പേടിഎമ്മിന്റെ നോയിഡിലെയും, ഗുരുഗ്രാമിലെയും ഓഫീസുകള്‍ അധികൃതര്‍ അടച്ചു.
രാജ്യത്ത് ഇതുവരെ 29 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. ആഗ്രയില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ആളുമായി ഇടപഴകിയ ആളുകളെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിരീക്ഷിച്ചു വരികയാണ്.
വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലൊക്കെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരെ വിദഗ്ധപരിശോധനയ്ക്ക് ശേഷം മാത്രമാണ് രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത്.
Discussion about this post