ഇടുക്കി: ഇടുക്കിയില്‍ വീണ്ടും ഭൂചലനം. പാണ്ടിപ്പാറ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7:45നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍സ്കെയില്‍ 1.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്.
രണ്ടാഴ്ചയിക്കിടെ നാലാമത്തെ തവണയാണ് ജില്ലയില്‍ ഭൂചലനമുണ്ടായത്. രണ്ട് തവണ ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് ഭൂചലനമുണ്ടായത്. അതെസമയം കഴിഞ്ഞ ദിവസം ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലുണ്ടായ ഭൂചലനങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു.
ഭൂഘടനയുടെ പ്രത്യേകത കൊണ്ടാണ് തുടര്‍ ഭൂചലനങ്ങളുണ്ടാകുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഭൂചലനമുണ്ടായതിന്റെ പുതിയ സാഹചര്യം പഠിക്കുകയാണെന്നും തുടര്‍ ചലനങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും കെഎസ്ഇബി ഗവേഷണ വിഭാഗം അറിയിച്ചു.
ഭൂചലനമുണ്ടാകുന്നതിനെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തുമെന്ന് മന്ത്രി എംഎം മണിയും പറഞ്ഞിരുന്നു. ഇടുക്കിയില്‍ 2011ല്‍ 26 തവണയാണ് നേരിയ തോതിലുള്ള ഭൂചലനമുണ്ടായത്.
Discussion about this post