കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്. ഗ്രാമിനു 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് കൂടിയത്. 32000 രൂപയാണ് ഒരു പവന്. ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ്ണത്തിന് ഒരു ദിവസം ഇത്രയധികം രൂപ വര്‍ധിക്കുന്നത്.
സംസ്ഥാനത്തെ സ്വര്‍ണ്ണവിലയിലെ റെക്കോര്‍ഡ് തുകയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിലും സ്വര്‍ണ്ണവില ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുകയാണ്. സ്വര്‍ണ്ണ നിരക്ക് ഇനിയും വര്‍ധിക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ട്.
Discussion about this post