ന്യൂഡല്‍ഹി: കൊറോണ വറസ് രാജ്യതലസ്ഥാനത്ത് വ്യാപിക്കുന്നത് ജനങ്ങളില്‍ വന്‍ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതിനോടകം ആറ് പേര്‍ക്ക് വൈറസ് പിടിപ്പെട്ടതായാണ് വിവരം. ഈ സാഹചര്യത്തില്‍ വൈറസ് വ്യാപനം കുറയ്ക്കുവാന്‍ വേണ്ടി പുതിയ വഴി തേടി രംഗത്ത് വന്നിരിക്കുകയാണ് ഹിന്ദു മഹാസഭ. വൈറസ് വ്യാപനത്തിന് തടയിടാന്‍ ചായ സത്കാരങ്ങളുടെ മാതൃകയില്‍ ഗോമൂത്ര പാര്‍ട്ടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇക്കാര്യം പ്രസിഡന്റ് ചക്രപാണി മഹാരാജ് ആണ് അറിയിച്ചത്. ഗോമൂത്രവും ചാണക കേക്കും (ചാണക വറളി) ഉപയോഗിക്കുന്നതിലൂടെ കൊറോണയെ തടയാന്‍ കഴിയുമെന്ന് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് മഹാരാജ് പറയുന്നു. ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
മഹാരാജിന്റെ വാക്കുകള്‍;
ചായ സല്‍ക്കാരങ്ങള്‍ സംഘടിപ്പിക്കുന്നതുപോലെ ഓര്‍ഗാനിക് ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, അതില്‍ കൊറോണ വൈറസ് എന്താണെന്നും പശുവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ കൊറോണയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ഞങ്ങള്‍ ആളുകളെ അറിയിക്കും.
പാര്‍ട്ടിയ്ക്കിടെ ആളുകള്‍ക്ക് കുടിക്കാനായി പ്രത്യേക ഗോമൂത്ര കൗണ്ടറുകള്‍ തുറക്കും ചാണക വറളി, ചാണകത്തില്‍ നിന്നുണ്ടാക്കുന്ന അഗര്‍ബതി തുടങ്ങിയവയും ഉണ്ടാകും. ഇവ ഉപയോഗിക്കുന്നതിലൂടെ വൈറസ് ഇല്ലാതാകും. ഡല്‍ഹിയിലെ ഹിന്ദു മഹാസഭവാനിലാണ് പരിപാടി ആദ്യം സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് രാജ്യത്തുടനീളം ഇത്തരം ‘പാര്‍ട്ടികള്‍’ നടക്കും. കൊറോണയെ ഉന്മൂലനം ചെയ്യുന്നതിനുള്ള ദൗത്യത്തില്‍ തങ്ങളുമായി സഹകരിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന ഗോശാലകളുമായി ബന്ധപ്പെട്ടു.
Discussion about this post