അഹമ്മദാബാദ്: പ്രാവുകള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഗോ എയര്‍ വിമാനം അരമണിക്കൂര്‍ വൈകി. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അഹമ്മദാബാദില്‍ നിന്നും ജയ്പുരിലേക്ക് പുറപ്പെടാന്‍ തയ്യാറായ ഗോ എയര്‍ വിമാനത്തിനുള്ളിലാണ് രണ്ട് പ്രാവുകള്‍ കുടുങ്ങിയത്.
പുറത്ത് കടക്കാന്‍ കഴിയാതെ പ്രാവുകള്‍ വിമാനത്തിനുള്ളില്‍ പറന്നു നടന്നതോടെ യാത്രക്കാരും വിമാനജീവനക്കാരും ബുദ്ധിമുട്ടിലായി. ഏറെ നേരം പരിശ്രമിച്ചിട്ടും പ്രാവുകളെ പുറത്തേക്ക് എത്തിക്കാന്‍ വിമാനജീവനക്കാര്‍ക്ക് കഴിഞ്ഞില്ല.
ഇതോടെ വിമാനം അരമണിക്കൂറോളം വൈകി. പിന്നീട് വിമാന ജീവനക്കാരും യാത്രക്കാരും ഒരുമിച്ച് ശ്രമിച്ചതിനു പിന്നാലെ പ്രാവുകളെ പുറത്താക്കി വിമാനം യാത്ര ആരംഭിച്ചു. യാത്ര പുറപ്പെടാന്‍ വൈകിയതില്‍ ഗോ എയര്‍ അധികൃതര്‍ യാത്രക്കാരോട് ക്ഷമ ചോദിച്ചു.
GoAir: Two pigeons found their way inside GoAir Ahmedabad-Jaipur flight while passengers were boarding(at Ahmedabad airport yesterday).The crew immediately shooed birds outside. Regret inconvenience caused to passengers and request airport authorities to get rid of this menace pic.twitter.com/cmh2nmVtom
— ANI (@ANI) February 29, 2020
Discussion about this post