ഭോപ്പാല്‍: എന്റമ്മോ കേരളത്തിലുള്ള രാഷ്ട്രീയക്കാര്‍ കണ്ടു പഠിക്കണം ഈ ആവേശം. വോട്ടര്‍മാരെ ചാക്കിലാക്കാന്‍ സ്ഥര്ഥികള് എന്തെല്ലാം തന്ത്രങ്ങളാണ് പ്രയോദിക്കുന്നത്. നേരത്തെ തെലങ്കാനയില്‍ ഒരു മഹാന് എല്ലാവീടുകളിലും ഒരു ചെരുപ്പ് കൊണ്ട് കൊടുത്തു. എന്റെ വാഗ്ദാനങ്ങള്‍ ജയിച്ചാല്‍ പാലിച്ചില്ലെങ്കില്‍ ചെരുപ്പ് കൊണ്ട് അടിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് മധ്യപ്രദേശിലെ സ്ഥാനാര്‍ത്ഥിയുടെ നിഷ്കളങ്കതയാണ്. രാഷ്ട്രീയ ആം ജന്‍ പാര്‍ട്ടിയുടെ ശരത് സിങ് കുമാറാണ് വ്യത്യസ്തരീതിയില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. ശരത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം ഷൂവായതിനാല് പ്രചരണത്തിനിടയില്‍ മുന്നിലെത്തുന്നവരുടെ ഷൂ പോളീഷ് ചെയ്തു കൊടുത്ത് വോട്ടു ചോദിക്കുകയാണിപ്പോള്‍. ഷൂവായതിനാല് മറ്റൊരു കക്ഷിയും തിരഞ്ഞെടുപ്പു ചിഹ്നമായി സ്വീകരിക്കാന്‍ ഒരുക്കമില്ലായിരുന്നുവെന്നും താനത് സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നുവെന്നും ശരത് പറയുന്നു.
നവംബര്‍ 28 നാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11 ന് ഫലം പ്രഖ്യാപിക്കുന്ന സംസ്ഥാനത്ത് അവസാനവട്ട തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലാണ് സ്ഥാനാര്‍ഥികള്‍.
Discussion about this post