മഹേഷിന്റെ പ്രതികാരം എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടനടനായി മാറിയ താരമാണ് വിജിലേഷ് കാരയാട്. നിരവധി ചിത്രങ്ങളില്‍ വേഷമിട്ട വിജിലേഷ് ഇപ്പോള്‍ ഫേസ്ബുക്കിലൂടെ ജീവിത പങ്കാളിയെ തേടുകയാണ്. എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനു വേണ്ടിയുള്ള അന്വേഷണത്തിലാണെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു.
”ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്ക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ….” വിജിലേഷ് കുറിച്ചു.
വിജിലേഷിന്റെ പോസ്റ്റ് ഏറ്റെടുത്ത ആരാധകര്‍ താരത്തിന് ആശംസകളറിയിച്ചു. എത്രയും പെട്ടെന്ന് ഒരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയട്ടെ എന്ന് ആരാധകര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തു. തിയറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ വിജിലേഷിന്റെ അഭിനയമികവ് തെളിയിച്ച മറ്റൊരു ചിത്രമായിരുന്നു വരത്തന്.
Discussion about this post