ആലപ്പുഴ: സുഭാഷ് വാസുവിനെയും ടിപി സെന്‍കുമാറിനെയും തള്ളിപ്പറഞ്ഞ് കേന്ദ്ര മന്ത്രി വി മുരളീധരന്‍. സുഭാഷ് വാസുവും ടിപി സെന്‍കുമാറും ചേര്‍ന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയും എസ്എന്‍ഡിപിക്ക് എതിരെയും നടത്തുന്ന നീക്കങ്ങളാണ് വി മുരളീധരന്‍ തള്ളിപ്പറഞ്ഞത്.
ടിപി സെന്‍കുമാറിന് എന്‍ഡിഎയുമായി ഒരു ബന്ധവുമില്ലെന്നും സുഭാഷ് വാസുവും സെന്‍കുമാറും ചേര്‍ന്നുള്ള നീക്കങ്ങള്‍ ബിജെപിയുടെ അറിവോടെയല്ലെന്നും വി മുരളീധരന്‍ ആലപ്പുഴയില്‍ വ്യക്തമാക്കി.
വെളളാപ്പളളി നടേശനും മകന്‍ തുഷാര്‍ വെളളാപ്പളളിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ബിഡിജെഎസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു ഉന്നയിച്ചത്. വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍ സിപിഎമ്മിന് മറിച്ച് എന്‍ഡിഎയെ വഞ്ചിച്ചു. തുഷാര്‍ എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുന്നത് നിയമവിരുദ്ധസ്വത്ത് നഷ്ടപ്പെടാതിരിക്കാനാണ്. തുഷാറിന് 500 കോടിയുടെ ആസ്തിയുണ്ടെങ്കിലും നാമനിര്‍ദേശപത്രികയില്‍ കാണിച്ചിരിക്കുന്നത് 1.80 കോടിമാത്രമാണ്.
വെള്ളാപ്പള്ളി കുടുംബം ഈഴവസമുദായത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് തുടങ്ങിയവ ആയിരുന്നു സുഭാഷ് വാസിന്റെ ആരോപണം.
എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനത്തു നിന്നു തുഷാറിനെ ഒഴിവാക്കി ബി സുരേഷ് ബാബുവിനെ നിയോഗിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിനു കത്ത് നല്‍കിയിട്ടുണ്ടെന്നും സുഭാഷ് വാസു പറഞ്ഞിരുന്നു.
Discussion about this post