ബെയ്ജിംഗ്: കൊറോണ വൈറസ് ഭീതിയൊഴിയുന്നില്ല. ചൈനയിലെ ഹ്യൂബെ പ്രവിശ്യയില്‍ മാത്രം ബുധനാഴ്ച 108 പേര് മരിച്ചു. 76,262 പേര്‍ക്ക് ഇതിനോടകം കൊറോണ രേഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൊറോണ വൈറസ് ബാധിച്ച് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 2,120 ആയി.
അതിനിടെ കൊറോണ ബാധയേത്തുടര്‍ന്ന് ഇറാനില്‍ രണ്ടു പേര് മരിച്ചു.ഖ്യും നഗരത്തിലുള്ളവരാണ് മരണത്തിനു കീഴടങ്ങിയത്.ഇതുവരെ 27 പേര്‍ക്കാണ് ഇറാനില്‍ കൊറോണ ബാധിച്ചിട്ടുള്ളത്. നിരവധിപ്പേരെ എസൊലേഷന് വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍.
കൊറോണ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ചൈനീസ് പൗരന്മാര്ക്ക് റഷ്യ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ചൈനയിലേക്കുള്ള വിമാനസര്‍വീസുകള്‍ റഷ്യ നിര്‍ത്തിവച്ചിരിക്കുകയാണ്
അതെസമയം കൊറോണ വൈറസ് (കോവിഡ്-19) പടര്‍ന്നുപിടിച്ച ചൈനയിലെ വുഹാനില്‍ നിന്നെത്തി ഡല്‍ഹിയിലെ ഐടിബിപി കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവരില്‍ അവസാന സംഘവും വീടുകളിലേക്കു മടങ്ങി. ആറംഗകുടുംബമാണ് ബുധനാഴ്ച രാവിലെയോടെ കേന്ദ്രം വിട്ടതെന്ന് ഐടിബിപി വക്താവ് വിവേക് കുമാര്‍ പാണ്ഡെ പറഞ്ഞു.
Discussion about this post