ന്യൂഡല്‍ഹി: മൂന്നാംവട്ടവും ഡല്‍ഹി മുഖ്യമന്ത്രി പദത്തിലെത്തിയ അരവിന്ദ് കെജരിവാളിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ. ട്വിറ്ററിലൂടെയാണ് അദ്ദേഹം കെജരിവാളിന് അഭിനന്ദനം അറിയിച്ചത്. കെജരിവാള്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് പറയുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മിലിന്ദ് ദേവ്റയുടെ കുറിപ്പ്.
Sharing a lesser known & welcome fact — the @ArvindKejriwal-led Delhi Government doubled its revenues to ₹60,000 crore & maintained a revenue surplus over the last 5 years.
Food for thought: Delhi is now one of India’s most fiscally prudent governments pic.twitter.com/bBFjbfYhoC
— Milind Deora मिलिंद देवरा (@milinddeora) February 16, 2020
‘അധികം ആര്‍ക്കും അറിയാത്തതും അഭിനന്ദനീയവുമായ വസ്തുതയാണ് അരവന്ദ് കെജ്രിവാള് നേതൃത്വം നല്കിയ ഡല്‍ഹി സര്‍ക്കാര്‍ തങ്ങളുടെ വരുമാനം ഇരട്ടിയാക്കി അറുപതിനായിരം കോടിയിലെത്തിച്ചുവെന്നത്. കൂടാതെ അഞ്ചുവര്‍ഷമായി റവന്യൂ സര്‍പ്ലസ് നിലനിര്‍ത്താനും സാധിച്ചു. ഇന്ത്യയിലെ ഏറ്റവും സാമ്പത്തികജാഗ്രതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഡല്‍ഹി’- മിലിന്ദ് കുറിച്ചു.
എന്നാല്‍ മിലിന്ദിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം മിലിന്ദിനെ വിമര്‍ശിച്ചത്. സഹോദരാ, വേണമെങ്കില്‍ കോണ്‍ഗ്രസ് വിട്ടോളൂ. ശേഷം അര്‍ധസത്യങ്ങള്‍ പ്രചരിപ്പിച്ചു കൊള്ളൂ- അജയ് മാക്കന് കുറിച്ചു. കൂടാതെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഭരിച്ച സമയത്തെ സിഎജിആര്‍ ശതമാന കണക്കുകളും അജയ് മാക്കന് പങ്കുവെച്ചു.
Brother,you want to leave @INCIndia-Please do-Then propagate half baked facts!
However,let me share even lesser know facts-
1997-98-BE (Revenue) 4,073cr
2013-14-BE (Revenue) 37,459cr
During Congress Govt Grew at 14.87% CAGR2015-16 BE 41,129
2019-20 BE 60,000
AAP Gov 9.90% CAGR— अजय माकन (@ajaymaken) February 16, 2020
Discussion about this post