അമ്പലപ്പുഴ: രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ മൂന്നുവയസ്സുകാരന്‍ ആശുപത്രിയില്‍. ആലപ്പുഴ അമ്പലപ്പുഴയിലാണ് സംഭവം. കുട്ടിയുടെ ജനനേന്ദ്രിയത്തിനടക്കം സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ രണ്ടാനച്ഛന്‍ പുതുവല്‍ സ്വദേശി വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് ദിവസം മുമ്പാണ് വൈശാഖ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാളുടെ ആദ്യ ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള കുട്ടിയാണ് മര്‍ദനത്തിനിരയായത്. കുട്ടിയുടെ ശാരീരിക അവസ്ഥ വളരെ മോശമായ വിവരമറിഞ്ഞ് നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറടക്കമുള്ളവരും ശനിയാഴ്ച വീട്ടിലെത്തുകയായിരുന്നു.
കുട്ടിയെ പരിശോധിച്ചപ്പോള്‍ ശരീരത്തില്‍ മര്‍ദ്ദിച്ചതിന്റെ പാടുകളും മറ്റും കണ്ടെത്തി. കുട്ടിയെ പിന്നീട്
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്.പ്രതി വൈശാഖിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത ശേഷമാണ് പോലീസിലേല്‍പ്പിച്ചത്. നിരന്തരം വൈശാഖ് കുട്ടിയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു.
Discussion about this post