മൂന്നാര്‍: ആദിവാസി വീട്ടമ്മയുടെ മൂക്കില്‍ കുരുങ്ങിയ നറുനായയെ വിദഗ്ധമായി പുറത്തെടുത്തു. കുറത്തിക്കുടി ആദിവാസി കുടിയില്‍ നിന്നുള്ള ഉത്തമ (54) യുടെ മൂക്കിലാണ് നറുനായ കയറിയത്. വേദന സഹിക്കാനാവാതെ ഇവര്‍ ഡോക്ടറെ സമീപിക്കുകയായിരുന്നു.
അടിമാലി താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ് വീട്ടമ്മയുടെ മൂക്കില്‍ കയറിയ നറുനായെ പുറത്തെടുത്തത്. തോട്ടപുഴുവിനോട് സാദൃശ്യമുളള ജീവിയാണ് നറുനായ. മൂക്കിലേക്ക് കയറിയ ഈ ജീവിയെ പുറത്തെടുക്കാന്‍ ഉത്തമ കുറേ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
തുടര്‍ന്ന് വേദന അസഹനീയമായതോടെ ഇന്നലെ രാവിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. അര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ഒടുവില്‍ ശസ്ത്രക്രിയ നടത്താതെ തന്നെ ഇ എന്‍ ടി വിഭാഗം ഡോ. സജീവ് ആണ് നറുനായെ പുറത്തെടുത്തത്.
Discussion about this post