ന്യൂഡല്‍ഹി: കുട്ടികള്‍ ഉള്‍പ്പടെ ഒപു വീട്ടിലെ അഞ്ചു പേര് മരിച്ച നിലയില്‍. ഡല്‍ഹിയിലെ ഭജന്പുരയിലാണ് സംഭവം. മൂന്ന് കുട്ടികളും രണ്ട് മുതിര്‍ന്നവരുമാണ് മരണപ്പെട്ടത്. മൃതദേഹങ്ങള്‍ക്ക് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയ നിലയിലാണ്.
ഓട്ടോ ഡ്രൈവറായ ശംഭുവും അദ്ദേഹത്തിന്റെ കുടുംബവുമാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. ശംഭുവിന് 43 വയസായിരുന്നു. ഇയാളുടെ ഭാര്യ സുനിത (38) 16,14,12 വയസുള്ള മക്കളുമാണ് മരണപ്പെട്ടത്. ആറു മാസം മുന്‍പാണ് ഇവര്‍ ഭജന്‍പുര ജില്ലയില്‍ താമസം തുടങ്ങിയത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
Discussion about this post