ന്യൂയോര്‍ക്ക്: മരണത്തിന് ശേഷവും ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ആളുകള്‍ അറിയും. അമ്പരപ്പികുന്ന കണ്ടെത്തെലുമായി ന്യൂയോര്‍ക്കിലെ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ രംഗത്ത്. ഹൃദയം നിലച്ചാലും തലച്ചോര്‍ കുറച്ചുനേരത്തേക്കുകൂടി പ്രവര്‍ത്തനക്ഷമമായിരിക്കുമെന്ന സുപ്രധാന കണ്ടെത്തലാണ് ഉണ്ടായിരിക്കുന്നത്.
മരണശേഷവും ആളുകള്‍ സംരാരിക്കുന്നത് അവര്‍ക്ക് കേള്‍ക്കും, കാര്യങ്ങള്‍ മനസിലാകും എന്നാണ് കണ്ടുപിടിത്തത്തില്‍ പറയുന്നത്. പ്രിയപ്പെട്ടവര്‍ തനിക്കായി കരയുന്നതുകേട്ടുകൊണ്ടാണ് മരണത്തിലേക്ക് പോവുക എന്ന് ഗവേഷകര്‍ പറയുന്നു.ഡോക്ടര്‍ സാം പാര്‍ണിയയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് കണ്ടെത്തലിനു പിന്നില്‍.
ഹാര്‍ട്ട് അറ്റാക്കില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട രോഗികളുടെ വെളിപ്പെടുത്തലുകളാണ് പഠനത്തിന് പ്രചോദനമായത് എന്ന് ഗവേഷകര്‍ പറയുന്നു. ഹൃദയാഘാതം വന്ന് മരിച്ചരുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ചാണ് ഗവേഷകര്‍ ഇത്തരമൊരു നിരീക്ഷണത്തില്‍ എത്തിച്ചേര്‍ന്നത്.
Discussion about this post