പെണ്‍കരുത്തിനുമുന്നില്‍ പ്രതിബന്ധങ്ങള്‍ തകര്‍ന്നു വീഴുന്നു, പുതുചരിത്രം രചിച്ച് ബോക്സിങ് ഇതിഹാസം മേരികോം.
സ്ത്രീയെന്നതില്‍ ഒരു അമ്മയെന്നതില്‍ അഭിമാനിക്കേണ്ടിയിരിക്കുന്നു എന്ന് ഓരോ സ്ത്രീക്കും തോന്നിപ്പോകുന്ന നിമിഷം. ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും സാധ്യതകള്‍ മാത്രമാണ് നമുക്ക് മുന്നിലെന്നും മേരി കോം എന്ന ബോക്സിങ് പ്രതിഭാസം നമുക്ക് കാണിച്ചുതരുന്നു. കഠിനാധ്വാനവും ധൃഢനിശ്ചയവും കൊണ്ട് കീഴടക്കാന്‍ കഴിയാത്ത പ്രതിബന്ധങ്ങളില്ലെന്നും മേരി കോം പഠിപ്പിക്കുന്നു. ഇടിക്കൂട്ടില്‍ റെക്കോര്‍ഡുകള്‍ ഓരോന്നായി സ്വന്തം പേരില്‍ മാറ്റിയെഴുതുമ്പോള്‍ മേരി കോമിന് പ്രചോദമായി ബന്ധുക്കളും നാട്ടുകാരും കൂടെനിന്നും.
ഇരട്ടകുട്ടികളടക്കം മൂന്ന്മക്കളുടെ അമ്മയായ മുപ്പത്തിയഞ്ചുകാരി. ലോക ബോക്സിങ് ചാമ്പന്യന്‍ഷിപ്പില്‍ ഇതുവരെ നേടിയത് ആറ് സ്വര്‍ണവും, ഒരു വെള്ളിയും. യുക്രയ്ന്റെ ഹന്ന ഒഖോട്ടയെ തോല്‍പ്പിച്ചാണ് മേരിയുടെ ആറാം സ്വര്‍ണം. ഇതോടെ ക്യൂബയുടെ പുരുഷതാരം ഫെലിക്സ് സാവോന്റെ ലോകറെക്കോര്ഡിനൊപ്പമെത്തിയിരിക്കുകയാണ് മേരി കോം. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യനാകുന്ന വനിത എന്ന റെക്കോര്‍ഡും ഇനി മേരിക്ക് സ്വന്തം.
അമ്മയായ ശേഷം മേരി കോം ഇടവേളകളെടുത്തെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ റിങ്ങിലേക്ക് മടങ്ങിയെത്തുന്ന കാഴ്ചയാണ് ലോകം കണ്ടത്. മണിപ്പൂരുകാരിയായ മേരി കോം എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണം നേടിയിരിക്കുന്നത്. 48 കിലോഗ്രാം വിഭാഗത്തില്‍ 5-0 എന്ന നിലയില്‍ വളരെ അനായാസകരമായ ജയം. 2016 മുതല്‍ രാജ്യസഭാംഗമായ മേരി കോം ലോക ചാമ്പ്യനാകുന്ന ആദ്യ എംപി എന്ന നേട്ടവും ഇനി സ്വന്തം. ഇന്ത്യയുടെ അഭിമാനവും ഒപ്പം സ്ത്രീകള്‍ക്ക് പ്രചോദനവുമാവുകയാണ് ഈ താരം.
പത്മവിഭൂഷന്, പത്മശ്രീ, അര്‍ജുന , ഖേല്‍രത്ന തുടങ്ങി നിരവധി അവാര്‍ഡുകള്‍ മേരി കോമിനെ തേടിയെത്തിയിട്ടുണ്ട്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പ്രചോദനം തന്നെയാണ് ഇടിക്കൂട്ടില്‍ മേരിയുടെ പ്രചോദനം. മേരിയ്ക്ക് തുല്യം മേരി മാത്രം. കണ്ടു പഠിക്കണം ഈ പെണ്‍കരുത്തിനെ.
Discussion about this post