ജയ്പുർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ രാജസ്ഥാൻ സർക്കാർ പാസാക്കിയ പ്രമേയത്തിനെതിരെ സ്പീക്കർ. കേന്ദ്രം പാസാക്കിയ പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്തിന് നടപ്പാക്കാതിരിക്കാനാവില്ലെന്നായിരുന്നു സ്പീക്കർ സിപി ജോഷിയുടെ വിമർശനം. ഭരണഘടന പ്രകാരം പൗരത്വ നിയമ ഭേദഗതി സംസ്ഥാന വിഷയമല്ലെന്നും സ്പീക്കർ പറഞ്ഞു.
കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജസ്ഥാൻ സർക്കാർ പ്രമേയം പാസാക്കിയിരുന്നു. കേന്ദ്ര സർക്കാർ ജനാധിപത്യത്തെ തകർക്കുകയാണന്നും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ സ്വരം കേൾക്കാൻ തയാറാകണമെന്നും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Discussion about this post