ന്യൂഡല്‍ഹി: മന് കീ ബാത് ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ്, ഇതില്‍ രാഷ്ട്രീയമില്ല. മോഡി വരും, പോകും എന്നാല്‍ രാജ്യം എന്നും നിലനില്ക്കും പ്രധാനമന്തിയുടെ റേഡിയോ പരിപാടിയായ മന് കീ ബാതിന്റെ 50ാം എപ്പിസോഡിന്റെ സംപ്രക്ഷേപണ വേളയില്‍ അദ്ദേഹം പറഞ്ഞതാണ് ഈ വാക്കുകള്‍.
പ്രധാനമന്ത്രിയുടെ വാക്കുകള്‍….
നിങ്ങളോട് ചെയ്ത പ്രതിജ്ഞയാണ് സത്യത്തില്‍ നിലനില്ക്കാന് എനിക്ക് പ്രചോദനമായത്. ഇതില്‍ സര്‍ക്കാരിനെയോ എന്നെയോ പുകഴ്ത്തിയിട്ടില്ല. മാധ്യമങ്ങളോട് രാഷ്ട്രീയക്കാര്ക്കാര്ക്കും താത്പര്യമുണ്ടാകില്ല. അവരെപ്പറ്റി ആവശ്യത്തിന് സംസാരിക്കുന്നില്ലെന്നോ അല്ലെങ്കില്‍ മോശം കാര്യങ്ങള്‍ മാത്രം പറയുന്നെന്നോ അവര്‍ക്ക് അഭിപ്രായമുണ്ടായേക്കാം. എന്നാല്‍ ഈ പരിപാടിയില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ നല്ല രീതിയില്‍ അവതരിപ്പിച്ചു…
തനിക്ക് മന് കി ബാത് എന്ന ആശയം തോന്നിയത് ഇങ്ങനെയാണെന്നും മോഡി പറഞ്ഞു…. 1998 ല്‍ ഹിമാചല്‍പ്രദേശിലേക്കുള്ള ഒരു യാത്രക്കിടെ ഉള്‍ഗ്രാമത്തിലുള്ള ഒരു ഭക്ഷണകടയുടെ ഉടമസ്ഥന് റേഡിയോയില്‍ നിന്നും വാര്‍ത്ത അറിയുന്നതു കണ്ടു. അന്നാണ് റേഡിയോ എന്ന മാധ്യമം ആളുകളുമായി എത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നതെന്ന് താന്‍ മനസിലാക്കിയത്. ശേഷമാണ് തനിക്ക് പറയാനുള്ളത് റേഡിയോ വഴി ആകാം എന്ന് കരുതിയത് എന്നും അദ്ദേഹം പറയുന്നു.
Discussion about this post