പ്രണയത്തകര്‍ച്ചയില്‍ താന്‍ ഒരുപാട് വേദനിച്ചിട്ടുണ്ടെന്ന് തമിഴ് നടന് സിമ്പു. തന്റെ പുതിയ ചിത്രമായ മഹയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ പ്രണയത്തകര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്താണ് താന്‍ ഇപ്പോള്‍ ഇവിടെ എത്തി നില്‍ക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയും സിമ്പുവും പ്രണയത്തിലാണെന്ന് ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒന്നായിരുന്നു. ശേഷം, ആ ബന്ധം തകര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. പിന്നീട് സിമ്പു, നടി ഹന്‍സികയുമായി പ്രണയത്തിലായി. ആ ബന്ധവും അധികകാലം നീണ്ടു നിന്നില്ല. ഇതിനു പിന്നാലെയാണ് താരത്തിന്റെ തുറന്ന് പറച്ചില്.
സിമ്പുവിന്റെ വാക്കുകള്‍;
”സ്വയം ക്രൂശിച്ചാല്‍ വേദന കുറയുമെന്നാണ് നമ്മുടെ ധാരണ. അത് സത്യമല്ല. ഞാനും ഒരുപാട് കരഞ്ഞിട്ടുണ്ട്. കരഞ്ഞ് തളര്‍ന്ന് പോയിട്ടുണ്ട്. നമ്മുടെ വേദനയാണല്ലോ കണ്ണീരിന്റെ രൂപത്തില്‍ പുറത്ത് വരുന്നത്. മദ്യപിച്ചാല്‍ മറക്കാന്‍ സാധിക്കുമെന്ന് പലരും പറയാറുണ്ട്. എന്നാല്‍ അതൊന്നും പരിഹാരമല്ലെന്ന് മാത്രമല്ല അപകടവുമാണ്”
Discussion about this post