തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലും ഇനി മുതല്‍ രണ്ട് വാഹനങ്ങള്‍ ഉണ്ടാകും. വാഹനമില്ലാതെ ഒരു പോലീസ് സ്റ്റേഷന് പോലും ഇനിയുണ്ടാകില്ല. ഇതോടെ കേരളാ പോലീസ് കുതിച്ചു പായും എന്നതില്‍ സംശയമില്ല. കൂടാതെ പത്ത് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ഒരു വാഹനങ്ങളും പോലീസ് സ്റ്റേഷനില്‍ ഉണ്ടാവുകയുമില്ല.
പോലീസ് സ്റ്റേഷനുകളുടെ ആവശ്യത്തിനായി വാങ്ങിയ ജീപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിരത്തിലിറക്കി. സംസ്ഥാനത്തെ 202 പോലീസ് സ്റ്റേഷനുകള്‍ക്കാണ് പുതിയ ജീപ്പുകള്‍ വാങ്ങി കൈമാറിയിരിക്കുന്നത്. സ്റ്റേറ്റ് പ്ലാന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അനുവദിച്ച 16.05 കോടി രൂപയില്‍ നിന്നാണ് ഈ വാഹനങ്ങള്‍ വാങ്ങിയത്. നിലവില്‍ ഒരു വാഹനമുള്ള സ്റ്റേഷനുകള്‍ക്കാണ് ഈ ജീപ്പുകള്‍ അനുവദിച്ചിട്ടുള്ളത്.
Discussion about this post