ബംഗളൂരു: മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ ലൈംഗിക പരാതി നല്കിയ യുവതിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിയമ സ്ഥാപനത്തിലെ ട്രെയിനിയായ യുവതിയെ ഇന്നലെയാണ് തൂങ്ങിമരിച്ച നിലയില്‍ റൂമില്‍ കണ്ടെത്തിയത്. ആന്‍ഡമാന്‍ സ്വദേശിയായ പുഷ്പ് അര്‍ച്ചന ലാല്‍ എന്ന 26 വയസുകാരിയാണ് മരിച്ചത്.
ഇവര്‍ ഓഫീസിലെ മുതിര്‍ന്ന അഭിഭാഷകരായ ചന്ദ്രനായിക്, ചേതന്‍ ദേശായി എന്നിവര്‍ക്കെതിരെ ചൊവ്വാഴ്ച ലൈംഗിക പരാതി നല്‍കിയിരുന്നു. ജോലിയുടെ ഭാഗമായി തന്നെ പബ്ബുകളിലും റസ്റ്റോറന്റുകളിലും കൊണ്ടുപോവുകയും നിര്‍ബന്ധിച്ച് മദ്യം കഴിപ്പിക്കുകയും ചെയ്തുവെന്ന് അര്‍ച്ച നല്കിയ പരാതിയില്‍ പറയുന്നു.
കൂടാതെ ശരീരഭാഗങ്ങളില്‍ മോശമായ അര്‍ത്ഥത്തില്‍ സ്പര്‍ശിക്കുകയും ഓഫീസിലെ ജോലിയുമായി ബന്ധപ്പെട്ട് ചൂഷണം ചെയ്തുവെന്നും വാട്സാപ്പില്‍ അനാവശ്യ സന്ദേശങ്ങള്‍ അയക്കാറുണ്ട്, തങ്ങളുമായി സഹകരിക്കാത്തതിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയിരുന്നതായും അര്‍ച്ചനയുടെ പരാതിയിലുണ്ട്. അതേസമയം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും അഭിഭാഷകരമായ ചന്ദ്ര നായിക്കിനും ചേതന്‍ ദേശായിക്കുമായി തെരച്ചില്‍ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.
പരാതിക്ക് ശേഷം നിരവധി ഭീഷണി ഫോണ്‍കോളുകള്‍ വന്നിരുന്നതായി യുവതി പറഞ്ഞിരുന്നു. ഇതുകാരണമാകാം യുവതി ആത്മഹത്യ ചെയ്തിട്ടുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്.
Discussion about this post