ഫോര്‍ട്ട്കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുമ്പോഴും ചൈനയില്‍നിന്ന് ഫോര്‍ട്ട്കൊച്ചിയിലേക്ക് സഞ്ചാരികള്‍ എത്തുന്നതായി റിപ്പോര്‍ട്ട്. കൊറോണയുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ നിരീക്ഷണം ഏര്‍പ്പെടുത്തുമ്പോഴും ചൈനയില്‍ നിന്നെത്തുന്ന സഞ്ചാരികളെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ നടിപടിയൊന്നുമില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ ആരോപിക്കുന്നു.
കൊച്ചിയിലേക്കാണ് ചൈനയില്‍ നിന്നുള്ള സഞ്ചാരികള്‍ എത്തുന്നത്. സഞ്ചാരികളെക്കുറിച്ച് വിവരം അറിയിക്കണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും സഞ്ചാരികളുടെ കാര്യത്തില്‍ നടപടിയൊന്നുമുണ്ടാകുന്നില്ലെന്ന് ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഫോര്‍ട്ട്കൊച്ചിയിലെ ഒരു ഹോട്ടലിലും ഹോംസ്റ്റേയിലും ചൈനയില്‍നിന്നുള്ള സഞ്ചാരികള്‍ എത്തിയിരുന്നുവെന്നും വിവരം പോലീസിനെയും ആരോഗ്യ വകുപ്പിനെയും അറിയിച്ചെങ്കിലും ആരോഗ്യ വകുപ്പിന്റെ ഇടപെടലൊന്നുമുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. നിര്‍ദേശങ്ങള്‍ ഒന്നും നല്കാത്തതിനാല് സഞ്ചാരികളോട് പുറത്തിറങ്ങരുതെന്ന് പറയാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കി.
Discussion about this post