ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ‘പ്രിയപ്പെട്ട പ്രധാനമന്ത്രി, ദയവായി നിങ്ങളുടെ മാന്ത്രികവ്യായാമ മുറകള്‍ കുറച്ചു തവണ കൂടി ആവര്‍ത്തിക്കൂ… നിങ്ങള്ക്കറിയാനാകില്ല, അത് ഒരുപക്ഷെ സമ്പദ്വ്യവസ്ഥയില് ചലനം സൃഷ്ടിച്ചേക്കാം’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Dear PM,
Please try your magical exercise routine a few more times. You never know, it might just start the economy. #Modinomics pic.twitter.com/T9zK58ddC0
— Rahul Gandhi (@RahulGandhi) February 2, 2020
മോദിണോമിക്സ് എന്ന ഹാഷ് ടാഗും ട്വീറ്റിനൊപ്പം രാഹുല്‍ ചേര്‍ത്തിട്ടുണ്ട്. പ്രധാനമന്ത്രി വ്യായാമം ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പരിഹാസം. 2018ല്‍ ക്രിക്കറ്റ് താരം വിരാട് കോലി മോഡിയെ ഫിറ്റ്നസ് ചലഞ്ചിന് ക്ഷണിച്ചിരുന്നു. കോലിയുടെ ചലഞ്ച് ഏറ്റെടുത്ത മോഡി, ട്വിറ്ററില്‍ തന്റെ വ്യായാമ വീഡിയോ പങ്കുവെക്കുകയും ചെയ്തു. ഈ വീഡിയോ വെച്ചാണ് രാഹുലിന്റെ പരിഹാസം.
Discussion about this post