ന്യൂഡൽഹി: രണ്ടാം മോഡി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റ് പ്രഖ്യാപനത്തിൽ ജനങ്ങൾ കാതോർത്തത് ഏതൊക്കെം വസ്തുക്കൾക്ക് വില കൂടും, ഏതൊക്കെ വസ്തുക്കൾക്ക് വില കുറയും എന്നറിയാനാണ്. ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് പ്രകാരം സിഗരറ്റ്, മൊബൈൽ ഫോൺ, ചെരുപ്പ് തുടങ്ങിയ സാധനങ്ങൾക്ക് വില കൂടും. അതേസമയം, പഞ്ചസാര ഉൾപ്പെടെ പാലുൽപ്പന്നങ്ങൾ, സോയാ, പ്ലാസ്റ്റിക് തുടങ്ങി നിത്യോപയോഗ സാധനങ്ങൾക്കാണ് വില കുറയുന്നത്.
വില കൂടുന്നവ:
ഇറക്കുമതി ചെയ്ത ഫർണിച്ചർ, ചെരുപ്പ് തുടങ്ങിയവയ്ക്ക് വില കൂടും. ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഫോണിനും ഇലക്ട്രിക് വാഹനങ്ങൾക്കും വില കൂടും. സിഗരറ്റ്, പുകയില ഉൽപ്പന്നങ്ങൾക്ക് വില കൂടും. മെഡിക്കൽ ഉപകരങ്ങൾ, വാൾ ഫാൻ എന്നിവയുടെ നികുതി കൂട്ടി. ഇരുമ്പ്, സ്റ്റീൽ, ചെമ്പ്, കളിമൺ പാത്രങ്ങൾ എന്നിവയുടെ നികുതി ഇരട്ടിയാക്കി. വാഹനങ്ങളുടെ സ്പെയർ പാർട്ട്സ് വില കൂടും.
വില കുറയുന്നവ:
സോയാ ഫൈബർ, ലഹരിപാനീയങ്ങൾ, അസംസ്കൃത പഞ്ചസാര, കൊഴുപ്പ് നീക്കപ്പെട്ട പാൽ, സോയാ പ്രോട്ടീൻ വില തുടങ്ങിയവയുടെ നികുതി ഒഴിവാക്കി. ന്യൂസ്പ്രിന്റ് ഇറക്കുമതിയുടെ നികുതി പകുതിയാക്കി കുറച്ചു. കനം കുറഞ്ഞ കോട്ടഡ് പേപ്പറുകളുടെ വില കുറയും. കൂടാതെ ഫ്യൂസ്, രാസവസ്തുക്കൾ, പ്ലാസ്റ്റിക്, ട്യൂണ ബൈറ്റ് എന്നിവയ്ക്കും വില കുറയുന്നതാണ്.
Discussion about this post