ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍. ജമ്മു കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലാണ് സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു. ഒരു സൈനികന് വീരമൃത്യു വരിച്ചു.
കപ്രാന്‍ ബതാഗുണ്ടിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.ഒരു ഭീകരന് കൂടി ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. പ്രദേശത്തുനിന്ന് ആയുധങ്ങളും സേന കണ്ടെടുത്തിട്ടുണ്ട്.
ഷോപ്പിയാനിലെ തന്നെ നദിഗാം ഗ്രാമത്തില്‍ നവംബര്‍ ഇരുപതിന് എറ്റുമുട്ടല്‍ നടന്നിരുന്നു. അന്ന് നാലു ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. ഒരു ജവാന് വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.
Discussion about this post