തൃശ്ശൂര്‍: ഇന്ത്യയില്‍ നിന്ന് പോകണമെന്ന് പറഞ്ഞ് മുസ്ലീം സ്ത്രീക്ക് നേരെ ആക്രമണം. മണ്ണൂത്തി മുല്ലക്കര സ്വദേശി ജമീലയെയാണ് ഇവരുടെ അയല്‍വാസിയായ ബാബു ആക്രമിച്ചത്. നിങ്ങള്‍ക്ക് ഇവിടെ വീടും സ്ഥലവുമൊന്നുമില്ലെന്നും ഇന്ത്യയില്‍ നിന്ന് പോകണമെന്നും ആക്രോഷിച്ചായിരുന്നു ആക്രമണമെന്ന് ജമീല ഒരു മാധ്യമത്തോടായി പറഞ്ഞു.
ഇന്ന് രാവിലെയാണ് സംഭവം. മുല്ലക്കരയില്‍ നടക്കാനിറങ്ങിയതായിരുന്നു ജമീല. നിങ്ങള്‍ക്ക് ഇവിടെ വീടും സ്ഥലവുമൊന്നുമില്ലെന്നും ഇന്ത്യയില്‍ നിന്ന് പോകണമെന്നും പറഞ്ഞ് ബാബു നടുവിന് ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് ബഹളം വെച്ചപ്പോള്‍ കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെയ്തെന്ന് ജമീല നല്കിയ പരാതിയില്‍ പറയുന്നു.
നാട്ടുകാരെത്തിയ ശേഷമാണ് ജമീലയെ മോചിപ്പിച്ചത്. ജമീല നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ സമാനമായ രീതിയില്‍ ബഹളംവെച്ചുവെന്നാണ് പോലീസ് പറയുന്നത്. അതേസമയം പോലീസ് പ്രതിയെ മാനസിക രോഗിയാക്കാന്‍ ശ്രമിക്കുന്നുവെന്നും ഇയാള്‍ക്ക് യാതൊരു വിധ മാനസിക പ്രശ്നങ്ങളുമുണ്ടായിരുന്നതല്ലയെന്നും സ്ത്രീയുടെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
ഇന്ന് രാവിലെ ബാബു സമാനരീതിയില്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയുണ്ടായെന്നും മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടികള്‍ക്ക് നേരെ ഇയാള്‍ വളര്‍ത്തു നായയെ അഴിച്ചു വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ജമീലയുടെ ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Discussion about this post