സന്നിധാനം: ശബരിമലയിലെ സുരക്ഷ ശക്തമാക്കാന്‍ നിലയ്ക്കലിലെ സുരക്ഷാ ചുമതല തൃശൂര്‍ റൂറല്‍ എസ്പി എംകെ പുഷ്കരന് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ സ്പെഷ്യല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന യതീഷ് ചന്ദ്രയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് പുതിയ നിയമനം. തിങ്കളാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങും. കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ യതീഷ് ചന്ദ്ര തൃശൂര്‍ കമ്മിഷണര്‍ പദവിയിലേക്ക് മടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് സന്നിധാനത്ത് രാത്രി നട അടയ്ക്കുന്നതിന് മുമ്പ് തൊഴാന്‍ യതീഷ് ചന്ദ്ര എത്തിയിരുന്നു. 23 ന് രാത്രിയാണ് എസ്പി തൊഴാനായി എത്തിയത്.
നേരത്തെ ബിജെപി നേതാവ് കെ സുരേന്ദ്രന്, ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല എന്നിവരെ അറസ്റ്റ് ചെയ്തത് യതീഷ് ചന്ദ്രയായിരുന്നു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ ആവശ്യം എസ്പി നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഒപ്പം എഎന്‍ രാധാകൃഷ്ണന് എസ്പിയുമായി വാക്കേറ്റമുണ്ടായതും ഏറെ ശ്രദ്ധേയമായിരുന്നു.
Discussion about this post