പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച, മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത, ചിത്രം’അഞ്ചാം പാതിര’ തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ചിത്രം കേരളത്തിലെ മൂന്നു ജില്ലകളില്‍ സ്പെഷ്യല്‍ ഷോ ഉണ്ടാവും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നീ ജില്ലകളില്‍ കേരള പോലീസിന്റെ ആവശ്യപ്രകാരം ആണ് പ്രദര്‍ശനം. ആദ്യ ഷോ കൊച്ചിയില്‍ ജനുവരി 29 വൈകീട്ട് 6 മണിക്ക് ശ്രീധര്‍ തീയറ്ററില്‍ നടക്കും.
കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തില്‍ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്റെ ഭാര്യയും നടിയുമായ ഉണ്ണിമായയാണ് നായിക. ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിനായി രചന നിര്‍വ്വഹിച്ചത് മിഥുന്‍ തന്നെയാണ്. മിഥുന്‍ മാനുവേലിനൊപ്പം കുഞ്ചാക്കോ ബോബന്‍ ചെയ്യുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇന്ദ്രന്‍സ്, ജിനു ജോസഫ്, ഷറഫുദ്ധീന്‍, ഉണ്ണിമായ പ്രസാദ്, രമ്യ നമ്പീശന്‍, ദിവ്യ ഗോപിനാഥ്, ശ്രീനാഥ് ഭാസി , ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
Discussion about this post