ബോളിവുഡ് നടിമാരുടെ വസ്ത്രധാരണം പലപ്പോഴും ശ്രദ്ധിക്കപ്പെടാറും രൂക്ഷമായി വിമര്‍ശിക്കപ്പെടാറുമുണ്ട്. ഇത്തവണ വസ്ത്രത്തെ ചൊല്ലിയുള്ള രൂക്ഷ വിമര്‍ശനത്തിന് ഇരയായത് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ്. ഭര്‍ത്താവും ഗായകനുമായ നിക് ജോനാസിനൊപ്പം ഗ്രാമി അവാര്‍ഡ് ദാന ചടങ്ങിനെത്തിയ പ്രിയങ്ക ധരിച്ച ഗൗണ്‍ ശരീര ഭാഗങ്ങള്‍ പുറത്ത് കാണുന്ന രീതിയിലുള്ളതാണെന്നായിരുന്നു സോഷ്യല്‍മീഡിയയുടെ വിമര്‍നം.
കഴുത്തിന് ഇറക്കം കുറഞ്ഞ വെള്ള ഗൗണാണ് പ്രിയങ്ക ധരിച്ചത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചത്. ഇതിന് പിന്നാലെ പ്രിയങ്കയുടെ വസ്ത്രധാരണത്തെ അനുകൂലിച്ചും പ്രതികൂലിച്ച് വിമര്‍ശിച്ചും നിരവധി പേരാണ് കമന്റുകളിട്ടത്. പുതുതലമുറയെ വഴിതെറ്റിക്കുന്നു, സംസ്കാരം നശിപ്പിക്കുന്നു എന്നൊക്കെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍.
അതേസമയം ധരിക്കുന്ന വ്യക്തിക്കില്ലാത്ത എന്ത് പ്രശ്നമാണ് കാണുന്നവര്ക്കുള്ളത് എന്നും എന്ത് വസ്ത്രം ധരിക്കണമെന്നത് ഓരോത്തരുടെയും ഇഷ്ടത്തിനനുസരിച്ചാണെന്നും ചിലര്‍ പ്രതികരിച്ചു. ഇത്തരത്തില്‍ വസ്ത്രത്തെച്ചൊല്ലി ഇന്‍സ്റ്റഗ്രാമില്‍ തര്‍ക്കം തുടരുമ്പോഴും പ്രിയങ്ക സംഭവം കാര്യമാക്കിയിട്ടില്ല. എന്തായാലും പ്രിയങ്കയുടെ വസ്ത്രം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
Discussion about this post