ബഗ്ദാദ്: ഇറാന് നേരെ അമേരിക്ക രഹസ്യ നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഇറാന് അതിര്‍ത്തിയില്‍ രഹസ്യ സൈനിക താവളങ്ങളുടെ നിര്‍മ്മാണം അമേരിക്ക ആരംഭിച്ചു. അമേരിക്കന്‍ സൈന്യം ഇറാഖ് വിട്ടുപോകണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധം നടക്കവെയാണ് ഇറാനോട് ചേര്‍ന്ന ഇറാഖ് അതിര്‍ത്തിയില്‍ അമേരിക്ക സൈനിക താവളങ്ങള്‍ നിര്‍മിക്കുന്നത്. യുഎസ് മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ഇറാന് സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെ അമേരിക്കയുടെ നീക്കം. ഇറാന്റെ ഏത് നീക്കങ്ങളെയും പ്രതിരോധിക്കുകയും അവസരം ലഭിച്ചാല്‍ ശക്തമായ ആക്രമണം നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കന്‍ സൈനിക നീക്കമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ സൈന്യം ഇറാഖ് വിടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങള്‍. ഇറാന് അതിര്‍ത്തിയില്‍ മൂന്ന് സൈനിക താവളങ്ങളാണ് അമേരിക്ക നിര്‍മിക്കുന്നത്. വടക്കന്‍ ഇറാഖിലാണ് കേന്ദ്രങ്ങള്‍ വരുന്നതെന്ന് ഇസ്രായേല്‍ യുദ്ധ വിദഗ്ധരെ ഉദ്ധരിച്ച് ബ്രേക്കിങ് ഡിഫന്‍സ് റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post